യുവതിയെ ആക്രമിച്ച് കവര്‍ച്ച ; പ്രതിയെ പോലീസ് പിടികൂടി

Friday 19 May 2017 9:37 pm IST

കൊടുവായൂര്‍: എത്തന്നൂര്‍ തകരക്കാട്ടില്‍ യുവതിയെ ആക്രമിച്ച് അഞ്ചേകാല്‍ പവന്‍ കവര്‍ന്നു. ബള്‍ബ് വില്‍ക്കാനെത്തിയ തൃശൂര്‍ ദേശമംഗലം പല്ലൂര്‍ സ്വദേശി പള്ളത്ത് കിഴക്കേതില്‍ എം.നൗഷാദാ(33)ണ് സ്വര്‍ണം കവര്‍ച്ച ചെയ്തത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ബള്‍ബു വില്‍ക്കാനെത്തിയ നൗഷാദ് വീട്ടില്‍ തനിച്ചായിരുന്ന തകരക്കാട് രജീഷിന്റെ ഭാര്യ ദിവ്യയെ ആക്രമിച്ചാണ് മാല, വള, മോതിരം, കമ്മല്‍ എന്നിവ കവര്‍ന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണ സംഘം മുള്ളൂര്‍ക്കരയില്‍ പ്രതി വരുന്ന വഴിയില്‍ കാത്തിരുന്നു പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ വന്ന പ്രതിയെ പോലീസ് ജീപ്പ് കുറുകെയിട്ട് പിടികൂടാന്‍ ശ്രമിക്കവെ ഇയാള്‍ ഇടവഴിയിലൂടെ കടന്നു കളഞ്ഞെങ്കിലും പോലീസ് പ്രതിയെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കു കൈക്ക് പരിക്കേറ്റു. ദിവ്യയും ഭര്‍തൃ പിതാവ് കൃഷ്ണനും പ്രതിയെ തിരിച്ചറിഞ്ഞു. ജ്വല്ലറിയില്‍ പണയം വെച്ച സ്വര്‍ണ്ണാഭരണം പോലീസ് തിരിച്ചെടുത്തു. കൊല്ലങ്കോട് സി.ഐ. എന്‍.എസ്.സലീഷ് മേല്‍ നോട്ടം വഹിച്ച അന്വേഷണ സംഘത്തില്‍ പുതുനഗരം എസ്.ഐ. കെ.ജി.രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.സുരേന്ദ്രന്‍, ജയകുമാര്‍, ടി.ആര്‍.സുനില്‍കുമാര്‍, ആര്‍.കെ.കൃഷ്ണദാസ് എന്നിവര്‍ പ്രതിയെ പിടികൂടിയവരില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.