ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് സ്വീകരണം നല്‍കി

Friday 19 May 2017 9:38 pm IST

മലപ്പുറം: ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. തേഞ്ഞിപ്പലം കോഹിനൂറിലായിരുന്നു സ്വീകരണം. കോഹിനൂര്‍ ശ്രീഗുരുദേവ നഗറില്‍ നടന്ന പരിപാടി കളരിപ്പണിക്കര്‍ ഗണക കണിശ സഭ ദേശീയ ഉപാദ്ധ്യക്ഷന്‍ ദേവീദാസ് ഉദ്ഘാടനം ചെയ്തു. ടി.വി.രാമന്‍ അദ്ധ്യക്ഷനായി. സര്‍വകലാശാല മുന്‍ ജോ.രജിസ്ട്രാര്‍ മുണ്ടിയമ്മ ദീപപ്രോജ്ജ്വലനം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അവകാശപ്രഖ്യാപനം നടത്തി. വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ചാരു, കെ.നീലകണ്ഠന്‍, ടി.രമേശന്‍, വി.പി.സതീശന്‍, മാടവന നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു. വണ്ടൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അയ്യങ്കാളി നഗറിലായിരുന്നു രണ്ടാമത്തെ സ്വീകരണം. മലബാര്‍ നായര്‍ സമാജം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.ആര്‍.ഭാസ്‌ക്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് സംഘചാലക് എന്‍.എം.കദംബന്‍ അദ്ധ്യക്ഷനായി. ഭൂരഹിതര്‍ക്ക് ഭൂമി, പട്ടിക വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി, സ്ത്രീ സുരക്ഷ, ക്ഷേത്ര വിമോചനം തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനത്തിലൂടെ ഉന്നയിക്കുന്നത്. 14ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്ര 29ന് സെക്രട്ടറിയേറ്റ് മാര്‍ച്ചോടെ തിരുവനന്തപുരത്ത് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.