ശലഭമേളയിലെ താരങ്ങളായി കുഞ്ഞു സഹോദരിമാര്‍

Friday 19 May 2017 9:41 pm IST

ചേര്‍ത്തല: ശലഭമേളയിലെ താരങ്ങളായി കുഞ്ഞു സഹോദരിമാര്‍. എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നെഹ്രു യുവേകേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്ഥാന ശലഭ മേളയില്‍ അര്‍ച്ചന എസ്. നിധി ശലഭറാണി പട്ടം അണിഞ്ഞപ്പോള്‍ സഹോദരി അമൃത എസ്. നിധി രാം സ്ഥാനത്തെത്തി. തിരുവനന്തപുരം പട്ടം ഗവ. ഗേള്‍സ്, ബോയ്‌സ് ഹൈസ്‌കൂളുകളിലായിരുന്നു മല്‍സരം. കഥാപ്രസംഗം, കീബോര്‍ഡ്, കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, മോഹിനിയാട്ടം, ഫാന്‍സിഡ്രസ് എന്നീ ഇനങ്ങളില്‍ ഒന്നാമതെത്തി 22 പോയിന്റോടെയാണ് അര്‍ച്ചന പട്ടം ചൂടിയത്. 19 പോയിന്റോടെ അമൃത രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞതവണയും ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നഗരസഭ 150ാം വാര്‍ഡില്‍ ചക്കരക്കുളം ഗൗരീശങ്കരത്തില്‍ നിധി ഷീജാമോഹിനി ദമ്പതികളുടെ മക്കളാണ്. പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമൃത. ഇതേ സ്‌കൂളിലെ ആറാം ക്ലാസിലാണ് അര്‍ച്ചന. കാഥികന്‍ മുതുകുളം സോമനാഥ്, വാരനാട്, രാജീവ്, പ്രദീപ് കാട്ടുകട, ജോയി പുലിക്കൂട്ടില്‍ എന്നിവരാണ് പരിശീലിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.