ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍

Friday 19 May 2017 9:53 pm IST

തൃശൂര്‍: മോഷ്ടിച്ച ബൈക്കുമായി രണ്ടു പേര്‍ അറസ്റ്റില്‍. ചിറ്റത്തുപാറ ജാസിര്‍ അലി, പത്തലൂര്‍ ചാത്തംചിറ വീട്ടില്‍ ഇബ്രാഹിം ബാദുഷ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ അയ്യന്തോള്‍-ലുലു ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. അമിത വേഗത്തില്‍ വന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ ഒന്നും തന്നെ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. വെസ്റ്റ് എസ്‌ഐ ഔസേഫ്, എഎസ്‌ഐ സന്തോഷ്, സീനിയര്‍ , സിപിഒ ജോയ്, സിപിഒ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.