കുൽഭൂഷൻ കേസ്:​ വീണ്ടും വാദം കേൾക്കണമെന്ന്​ പാക്കിസ്ഥാൻ

Friday 19 May 2017 10:16 pm IST

ന്യൂദൽഹി: കുൽഭൂഷൻ ജാദവി​ന്റെ കേസിൽ വീണ്ടും വാദം കേൾക്കണമെന്ന്​ പാക്കിസ്ഥാൻ. കേസിൽ കുൽഭൂഷൻ ജാദവി​ന്റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള​ അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ പാക്കിസ്ഥാന്റെ നടപടി. ഇതുസംബന്ധിച്ച ഹർജി ഹേഗിലെ കോടതിയിൽ സമർപ്പിച്ചതായി പാക്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ആറാഴ്​ചക്കുള്ളിൽ കേസ്​ പരിഗണക്കണമെന്ന ആവശ്യം പാക്കിസ്ഥാൻ കോടതിയിൽ ഉന്നയിച്ചതായാണ്​ റിപ്പോർട്ടുകൾ. എന്നാൽ ഇത്​ സംബന്ധിച്ച്​ ഒൗദ്യോഗിക സ്ഥിരീകരണം നൽകാൻ പാക്കിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല.