കേന്ദ്ര പദ്ധതികള്‍ വനവാസി മേഖലകള്‍ക്ക് തണലേകുന്നു

Friday 19 May 2017 10:30 pm IST

മുണ്ടക്കയം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹിക വികസന പദ്ധതികള്‍ മുണ്ടക്കയം മേഖലയിലെ വനവാസി മേഖലകള്‍ക്ക് കൈത്താങ്ങാകുന്നു, പട്ടികവര്‍ഗ വിഭാഗം വനിതകളുടെ ഉന്നമനത്തിനു വേണ്ടി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് കേരളത്തില്‍ ആദ്യമായി നടത്തുന്ന സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി പുഞ്ചവയല്‍ ശ്രി സരസ്വതി വിലാസം ഗിരിജന്‍ മഹിളാ സമാജത്തിന് 30 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു, മഹിളാ സമാജത്തിന് അനുവദിച്ച കെട്ടിടത്തിന്റെയും കാര്‍ഷിക വിപണന കേന്ദ്രത്തിന്റെയും ഉത്ഘാടനം 22ന് നടക്കും. രാവിലെ 10.30 ന് നടക്കുന്ന പൊതു പരിപാടിയില്‍ കെട്ടിടത്തിന്റെ ഉത്ഘാടനം ബിജെപി സംസ്ഥാന സമിതിയംഗവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ കം ഓഡിറ്റ് ചെയര്‍മാനുമായ ബി.രാധാകൃഷ്ണമേനോന്‍ നിര്‍വഹിക്കും. മഹിളാ സമാജം പ്രസിഡന്റ് ഉഷാ പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഐ.ആര്‍. ആന്റ് അഡ്മിനിസ്ട്രഷന്‍ മാനേജര്‍ എം.ഡി. വര്‍ഗീസ് കാര്‍ഷിക വിപണന കേന്ദ്രം ഉത്ഘാടനം ചെയ്യും . പുഞ്ചവയല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൂങ്കാവനം ബാലസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യസഭാ എം.പി സുരേഷ് ഗോപി നാല്‍പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. വനവാസി വിഭാഗങ്ങള്‍ക്ക് വലിയ സാന്നിദ്ധ്യമുള്ള മേഖലയാണ് മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയല്‍. കാലാകാലങ്ങളിലുള്ള ഭരണകൂടങ്ങള്‍ വനവാസി മേഖലകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല എന്ന ആക്ഷേപം നിലനില്‍ക്കുമ്പോളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ആശ്വാസമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.