ലൈംഗികാതിക്രമം: യുവതി അക്രമിയുടെ ജനനേന്ദ്രിയം മുറിച്ചു

Saturday 20 May 2017 10:17 am IST

തിരുവനന്തപുരം: ലൈംഗികാതിക്രമം തടയാന്‍ യുവതി അക്രമിയുടെ ജനനേന്ദ്രിയം മുറിച്ചു. 54കാരനാ‍യ ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് മുറിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രീഹരിക്ക് ഒത്താശ ചെയ്തു കൊടുത്ത അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശ്രീഹരിയെ മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്രീഹരി കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയാണെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇയാള്‍ക്ക് ആശ്രമവുമായി ഒരു ബന്ധവുമില്ലെന്നും പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ആശ്രമത്തില്‍ വന്നിട്ടുണ്ടായിരുന്നുവെന്നും ആശ്രമ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ശ്രീഹരിക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23-കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. രാത്രി 12.40-ഓടെയാണ് ശ്രീഹരിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിലാണ് മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.