കൊച്ചി: ഒരു വര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമെന്ന് എന്‍ഡിഎ കേരള ഘടകം യോഗം വിലയിരുത്തി. ആക്രമണം പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വന്‍ പ്രചാരണ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. 17 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സമാധാനവും വികസനവും കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.
വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അഴിമതിരഹിത കേരളമാണ് ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: