ആന്ധ്രയില്‍ രാസവളഫാക്ടറിയില്‍ തീപിടുത്തം; 17 പേര്‍ക്ക് പരിക്ക്

Saturday 30 June 2012 2:57 pm IST

ഹൈദ്രാബാദ്: ആന്ധ്രയിലെ ശ്രീകാകുളം ജില്ലയില്‍ രാസവള ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 17 തൊഴിലാളികള്‍ക്ക്‌ പരിക്കേറ്റു. നാഗാര്‍ജ്ജുന അഗ്രികെമിക്കല്‍ ഫാക്ടറിയിലാണ്‌ തീപിടുത്തമുണ്ടായത്‌. പൊട്ടിത്തെറിയെ തുടര്‍ന്നാണ്‌ തീപിടുത്തമുണ്ടായതെന്ന്‌ പോലീസ്‌ വ്യക്തമാക്കി. ബ്ലോക്ക്‌ അഞ്ച്‌ റിയാക്ടറിലായിരുന്നു അപകടം. തീപിടുത്തമുണ്ടായ സമയത്ത്‌ ഫാക്ടറിക്കുള്ളില്‍ നാല്‍പതോളം പേരുണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് ജീവനക്കാരിലേറെയും ഓടിരക്ഷപ്പെടുകയായിരുന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്ന 15 ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തവും കടുത്ത പുകയും പ്രദേശവാസികളെ അല്‍പസമയം ആശങ്കയിലാഴ്ത്തി. പരിക്കേറ്റവരെ സ്ഥലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.