ആലപ്പുഴ: കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ജില്ലയിലെ ദേശീയ പാത നവീകരണത്തിന് റെക്കോഡ് തുക അനുവദിച്ചത് തന്റെ സമ്മര്‍ദ്ദം മൂലമാണെന്ന ആലപ്പുഴ കെ.സി വേണുഗോപാലിന്റെ അവകാശവാദം അല്പ്പത്തരമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്.
ജില്ലയിലെ റോഡുകള്‍ നവീകരിക്കുന്നതിനും, ബൈപ്പാസിന്റെ നിര്‍മ്മാണം വേഗത്തിലാക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ ജില്ലയോട് ഏറെ അനുഭാവം കാട്ടുന്നത് മോദി സര്‍ക്കാരിന്റെ വികസന നയത്തിന്റെ ഭാഗമാണ്. രാഷ്ട്രീയാതീതമായ വികസന താല്‍പ്പര്യത്തില്‍ ഭരണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്ത് ജില്ലയില്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ട എംപിയാണ് ആലപ്പുഴയിലെത് . 10 വര്‍ഷം യുപിഎ ഭരിച്ചപ്പോള്‍ ലഭിക്കാത്ത പരിഗണന ആലപ്പുഴയ്ക്ക് എന്‍ഡിഎ സര്‍ക്കാര്‍ നല്‍കുന്നത് തന്റെ ശ്രമഫലമാണെന്ന പ്രചരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള എംപിയുടെ പാഴ് വേലയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: