ആളൊഴിഞ്ഞ വീടുകളില്‍ പട്ടാപ്പകല്‍ മോഷണശ്രമം

Saturday 20 May 2017 7:18 pm IST

തുറവൂര്‍: ആളൊഴിഞ്ഞ വീടുകളില്‍ പട്ടാപ്പകല്‍ മോഷണ ശ്രമം. നാട്ടുകാരെ കണ്ട് ആറംഗ മോഷണ സംഘം ഇരുചക്ര വാഹനങ്ങളില്‍ രക്ഷപ്പെട്ടു. ടിഡി ഹൈസ്‌കൂളിന് സമീപത്തെ ശ്രീവിഹാറില്‍ ലീല, കളത്തിപ്പറമ്പില്‍ മഹേഷ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. കുടുംബാംഗങ്ങള്‍ ക്ഷേത്രത്തില്‍ പോയ സമയത്താണ് വീട്ടിനുള്ളില്‍ മോഷ്ടാക്കള്‍ കയറിയത്. മഹേഷിന്റെ വീട്ടിലെത്തിയ സംഘം അകത്തുകടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ലീലയടെ വീട്ടില്‍ അടുക്കള വാതില്‍ തള്ളിത്തുറന്ന് ഉള്ളില്‍ കയറിയത്. ഇവര്‍ വീടിനുള്ളില്‍ പരിശോധന നടത്തുന്നതിനിടെ ക്ഷേത്രത്തില്‍ നിന്ന് ലീല മടങ്ങിയെത്തി. ഇവര്‍ മോഷ്ടാക്കളെ കണ്ട് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടികൂടി. ഇതിനിടെ സംഘം ഹെല്‍മെറ്റ് ധരിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. കുത്തിയതോട് പോലീസ് വീടുകളിലെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.