വ്യോമാക്രമണം; ലിബിയയില്‍ മരണം 141

Saturday 20 May 2017 11:54 pm IST

ട്രിപ്പൊളി: തെക്കന്‍ ലിബിയയിലെ ബ്രാക്ക് അല്‍ ഷതി വ്യോമസേനാ താവളത്തില്‍ നടന്ന ആക്രമണത്തില്‍ മരണം 141. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണം കൂടിയേക്കാം. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സൈന്യവും വിമതരും തമ്മിലുള്ള പോര് ലിബിയയില്‍ അതിരൂക്ഷമാണ്. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സൈന്യമാണ് താവളത്തില്‍ വ്യോമാമ്രകണം നടത്തിയത്. ലിബിയന്‍ നാഷണല്‍ ആര്‍മിയിലെ സൈനികരാണ് കൊല്ലപ്പെട്ടവരിലേെറയും. കുറച്ചു നാട്ടുകാരും ആക്രമണത്തില്‍ മരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.