തിരുവനന്തപുരം: ബേഡ്സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ കേരളത്തിലാകമാനം ഒരു ലക്ഷം ചെറുവനങ്ങള്‍ സൃഷ്ടിക്കുമെന്ന് ക്ലബ്ബ് സ്ഥാപക ചെയര്‍മാനും സിനിമാ സംവിധായകനുമായ ജയരാജ് പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ചെടികള്‍ നട്ട് പിടിപ്പിച്ച് ചെറുവനങ്ങള്‍ സൃഷ്ടിക്കും. വംശനാശഭീഷണി നേരിടുന്ന പക്ഷിവര്‍ഗ്ഗങ്ങളുടെ സംരക്ഷണം, പക്ഷികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യുക, പക്ഷിസംരക്ഷണം വ്യക്തി ജീവിതവുമായി ഏകോപിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സിനിമയായ ഒറ്റാലിന് ദേശീയവും അന്തര്‍ദേശീയവുമായ അംഗീകാരം നേടിത്തന്നത് പ്രകൃതിയുമായി ചേര്‍ന്നുനിന്ന സിനിമയായതിനാലാണ്. വിദേശ ജൂറികള്‍ ഈ ചിത്രത്തെ പ്രകീര്‍ത്തിച്ചത് പ്രകൃതിസൗഹൃദ സിനിമയെന്നാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ കുട്ടികളെ ഏല്‍പ്പിച്ചാല്‍ അത് വിദ്യാഭ്യാസ രീതിയില്‍ തന്നെ ഉണര്‍വുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബേഡ്സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ട്രസ്റ്റ് സെക്രട്ടറി അഡ്വ. കെ. ബാലചന്ദ്രന്, സംസ്ഥാന സംഘാടക പ്രൊഫ. എല്‍സമ്മ ജോസഫ് അറയ്ക്കല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: