മാഹി: മയ്യഴിയിലെ സാധാരണക്കാരുടെ ആശ്രയമായ പിടിഡിസി ബസ് സര്‍വ്വീസ് കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി മാഹി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മതിയായ ജീവനക്കാരാരില്ലാത്തതിനാല് ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ദിവസങ്ങളായി ബസ് ഓട്ടം നിലച്ചിട്ടും ഇത് പുനരാരംഭിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പുതിയ ബസ് റൂട്ടുകള്‍ക്കായി ജനങ്ങള്‍ നിരന്തരം മുറവിളികൂട്ടന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നിലവലുള്ള ബസ്യാത്ര മെച്ചപ്പെടുത്താന്‍ പോലും മടിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. മാഹി-പുതുച്ചേരി ബസ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് സര്‍വ്വീസ് നടത്തുന്നത്. സാങ്കേതിക തകരാറുകള്‍മൂലം ബസ്സര്‍വ്വീസ് പല ദിവസങ്ങളിലും മുടങ്ങുന്നതും പതിവാണ്. മാഹിയില്‍ വര്‍ക്ഷോപ്പ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കുമുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടി. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു,. കെ.പി.മനോജ്, പി.ടി.ദേവരാജന്‍, കരിക്കുന്നുമ്മല്‍ സുനി, കാട്ടില്‍ ശശിധരന്, പുനത്തില്‍ ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: