ചേര്‍ത്തല: സ്കൂളിന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റില്ലെന്ന വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് അധികൃതരുടെ പ്രചാരണം. ആറായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന പട്ടണക്കാട് സെന്റ് ജോസഫ് സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ജന്മഭൂമിയാണ് പുറത്തുവിട്ടത്. കുട്ടികള്‍ സുരക്ഷിതരാണെന്നും സ്കൂളിനെതിരെയുള്ള ചില ഛിദ്രശക്തികളുടെ ഇടപെടലുകളാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നുമാണ് സ്കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. കളവംകോടം സ്വദേശി മനോജ് പണിക്കര്‍ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് സ്കൂള്‍ കെട്ടിടത്തിന് 2007 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റില്ലെന്ന് തെളിഞ്ഞത്. ദേശീയപാതയോരത്തിന് അഭിമുഖമായുള്ള കെട്ടിടമാണ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: