അരീസോ: ഇന്ത്യയുടെ ഫിഫ അണ്ടര്‍- 17 ലോകകപ്പിനുളള ടീം സൗഹൃദ മത്സരത്തില്‍ ഇറ്റലിയുടെ അണ്ടര്‍ -17 ടീമിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അഭിജിത്ത് സര്‍ക്കാരും രാഹുല്‍ പ്രവീണുമാണ് ഗോള്‍ നേടിയത്.
മത്സരത്തിലുടനീളം ഇന്ത്യന്‍ ടീം അധിപത്യം സ്ഥാപിച്ചു. അവസരങ്ങള്‍ സൃഷ്ടിച്ച അവര്‍ പലതവണ ഗോളിനടുത്തവരെയെത്തി. 31-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. അഭിജിത്ത് സര്‍ക്കാരിന്റെ ഷോട്ട് ഇറ്റാലിയന്‍ പ്രതിരോധ നിര തകര്‍ത്ത് വലയില്‍ കയറി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അനികെട്ട് അവസരം പാഴാക്കി.
ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഷോട്ട് പുറത്തേയ്ക്ക് പോയി.കളിയവസാനിക്കാന്‍ പത്ത് മിനിറ്റുളളപ്പോള്‍ രാഹുല്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.ബോക്സിനകത്തുനിന്നുളള ഷോട്ട് വലയില്‍ കയറി. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പിന് മുന്നോടിയായാണ് ഇന്ത്യന്‍ ടീം യുറോപ്പില്‍ പര്യടനം നടത്തുന്നത്.
ഇറ്റലിയെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍, മുന്‍ ക്രിക്കറ്റര്‍ വിരേന്ദ്ര സേവാംഗ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: