കൊല്ലങ്കോട് ടൗണില്‍ മലിനജലം കെട്ടിക്കിടക്കുന്നു

Saturday 20 May 2017 9:29 pm IST

കൊല്ലങ്കോട്: ഓടകളില്‍ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശപ്പെട്ടു. പട്ടണങ്ങളിലെ ഓടകളില്‍ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുമ്പോഴും ശുചീകരണം നടത്തേണ്ടവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.വര്‍ഷപാതം തുടങ്ങുന്നതിന് മുമ്പേ പഞ്ചായത്ത് പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്നിരിക്കെ ഓടകളില്‍ നിന്നും ദുര്‍ഗന്ധം വരുമ്പോള്‍ യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പാതയോരത്ത് ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കും ഏറെ പ്രയാസപ്പെടുകയാണ്. മഴ പെയ്താല്‍ ഓടകള്‍ അടയുന്നതുമൂലം വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്ന പാഴ് വസ്തുക്കളും മലിനജലവും റോഡിലൂടെ ഒഴുകുകയാണ്. മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനവുമായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം നടത്തുമ്പോഴും ഓടകളിലേക്ക് ലോഡ്ജുകള്‍,ഹോട്ടലുകള്‍, ആശുപത്രികളില്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നി്‌ല്ലെന്ന എന്ന ആക്ഷേപവുമുണ്ട്.മീങ്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പോകുന്നതും കൊല്ലങ്കോട് ടൗണിലെ പ്രധാന ഓടകളിലൂടെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഓടകള്‍ നിറഞ്ഞു കവിഞ്ഞ് റോഡിലേക്ക് ഒഴുകുകയായിരുന്നു.പലപ്പോഴായി പൈപ്പ് ലൈന്‍ പൊട്ടുമ്പോള്‍ മലിന ജലം കുടിവെള്ള പൈപ്പിലൂടെ കയറുന്നതായും പരാതിയുണ്ട്.വടവന്നൂര്‍ ,ഊട്ടറ, കൊല്ലങ്കോട് റോഡരികിലുള്ള ഓടകളുടെ ശുചീകരണം ഉടന്‍ നടത്തണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.