കൊടുങ്ങല്ലൂര്‍: പ്ലസ് ടു ഫലപ്രഖ്യാപനം വന്നപ്പോള്‍ മികച്ച വിജയം കൊയ്ത കുട്ടികളെ സംഭാവന ചെയ്ത് എടവിലങ്ങ് സരസ്വതി വിദ്യാനികേതന്‍.
തീരദേശത്തെ നാല് പ്രമുഖ സ്കൂളുകളില്‍ ഒന്നാമതെത്തിയത് ഒന്നാം ക്ലാസുമുതല്‍ സരസ്വതി വിദ്യാനികേതനില്‍ പഠിച്ച് പത്താം ക്ലാസ് പാസായ കുട്ടികളാണ്. 18 കുട്ടികളും ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ് ടു പാസായി.
എറിയാട് ഗവ. കേരളവര്‍മ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 94 ശതമാനം മാര്‍ക്ക് നേടി അക്ഷയ വി.എ ഒന്നാം സ്ഥാനത്തെത്തി.
പുല്ലൂറ്റ് വി.കെ രാജന് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആവണി പി.എസ് 90 ശതമാനം മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തെത്തി.
കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 98.6 ശതമാനം മാര്‍ക്ക് നേടിയാണ് സാന്ദ്ര സി.ജെ ഒന്നാമതെത്തിയത്.
മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നവ്യ കെ.ജെ 94.3 ശതമാനം മാര്‍ക്ക് നേടി സയന്‍സ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: