അതിരൂപതയുടെ 130-ാം വാര്‍ഷികം ആഘോഷിച്ചു

Saturday 20 May 2017 9:28 pm IST

പുതുക്കാട്: തൃശൂര്‍ അതിരൂപതയുടെ 130-ാം വാര്‍ഷികദിനം ആഘോഷിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടന്ന പൊതുസമ്മേളനത്തിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭദ്രദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ ഡി.ജി.പി.ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജേക്കബ്ബ് തൂങ്കുഴി, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍, മാര്‍ റാഫി മഞ്ഞളി എന്നിവര്‍ സംസാരിച്ചു. അതിരൂപതക്ക് വിശിഷ്ട സേവനം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. തൃശൂര്‍ അതിരൂപത കെസിവൈഎം സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രകൃതിയെ സംരക്ഷിക്കാം യുവത്വം നിലനിര്‍ത്താം എന്ന ലക്ഷ്യത്തോടെ പാതയോരങ്ങളില്‍ 130 വൃക്ഷതൈകള്‍ വെയ്ക്കുന്നതിന്റെ വിതരണോദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലംഞ്ചേരി നിര്‍വഹിച്ചു. പുതുക്കാട് ഫൊറോന വികാരി ഫാ.പോള്‍സണ്‍ പാലത്തിങ്കല്‍, വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ, മോണ്‍. തോമസ് കാക്കശ്ശേരി, ജോസ് തെക്കിനിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തിന് മുന്നോടിയായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.