കൊച്ചി: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം യുവതി മുറിച്ചുമാറ്റിയ സംഭവത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം നേതാവ് ചെറിയാന് ഫിലിപ്പ് കുടുങ്ങി. സമൂഹമാധ്യമങ്ങളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞ് തടിയൂരി ഇദ്ദേഹം.
”സ്വാമിയായാലും അച്ചനായാലും ഉസ്താദായാലും പെണ്ണിനോട് കളി വേണ്ട, ഭിന്നലിംഗ പട്ടികയിലാകും” എന്നായിരുന്നു പോസ്റ്റ്. ഭിന്നലിംഗക്കാരെ ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വന്‍ വിമര്‍ശനമുയര്‍ന്നത്. ഇതോടെ, മണിക്കൂറുകള്‍ക്കു ശേഷം ഖേദം പ്രകടിപ്പിച്ച് ചെറിയാന് ഫിലിപ്പ് പോസ്റ്റ് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: