തിരുവനന്തപുരം : ഫുട്ബോള്‍ താരം സി.കെ. വിനീതിന് ഏജീസ് ഓഫീസിലെ ജോലി തിരിച്ചുനല്കിയില്ലെങ്കില് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു.
വിനീതിന് നഷ്ടപ്പെട്ട ജോലി തിരിച്ചുനല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. കേന്ദ്രകായിക മന്ത്രിയോട് തിങ്കളാഴ്ച ഫോണില്‍ സംസാരിക്കും. വിനീതിനെ തിരിച്ചെടുക്കുന്നില്ലെങ്കില്‍ ഏതെങ്കിലും വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും. ഇക്കാര്യം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പിരിച്ചുവിട്ട വിഷയത്തില്‍ കേന്ദ്രകായിക മന്ത്രി ഇടപെട്ടത് സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സ്ഥിരാംഗമായ സി.കെ. വിനീതിനെ പുറത്താക്കുന്നത് കായിക മേഖലയിലേക്ക് കടന്നുവരുന്ന പുത്തന്‍ തലമുറയെ പിന്നോട്ടടുപ്പിക്കുന്നതിന് കാരണമാകും..
വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പുറത്താക്കിയ തീരുമാനം പുനഃപരിശോധിച്ചുകൊണ്ട് ഏജീസ് ഓഫീസില്‍ തന്നെ നിയമനം നല്കുവാന് കേന്ദ്ര കായികമന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് കത്ത് അയയ്ച്ചാതയും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: