കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു, യാത്രക്കാര്‍ പെരുവഴിയില്‍

Saturday 20 May 2017 9:50 pm IST

കുറവിലങ്ങാട്: കോഴായിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍തിനാല്‍ മഴയും വെയിലുമേറ്റ് നൂറുകണക്കിന് യാത്രികര്‍ പെരുവഴിയില്‍. എം.സി റോഡ് വികസനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നത്. താല്‍ക്കാലികമായി നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രം ഉപയോഗശൂന്യമാണ്. ആസ്ബറ്റോസ് ഷീറ്റ് പൊട്ടിതകര്‍ന്ന നിലയിലും. ശക്തമായ കാറ്റ് വീശിയാല്‍ ഇവ നിലംപതിക്കും. നൂറ്റാണ്ടുകളായി തണലേകി നിന്നമരങ്ങള്‍ റോഡ് വികസനത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞതോടെ നാട്ടുകാര്‍ എരിപൊരിയും വെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ട സാഹചര്യമാണുളളത്. േ കാഴാ ജംഗ്ഷന്‍ വികസനം, ജംഗ്ഷനില്‍ ബസ്‌വേ, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിങ്ങനെ ഒട്ടേറെ പ്രതീക്ഷകളും പ്രഖ്യാപനങ്ങളുമായിരുന്നു എം.സി. റോഡ് വികസനത്തിന്റെ ഭാഗമായി ഉയര്‍ത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവയൊന്നും യാഥാര്‍ത്ഥ്യമായില്ല. ബസ് ബേ റോഡ് വികസനത്തിന്റെ ആദ്യം മുതല്‍ ഉയര്‍ന്നുകേട്ടതാണ്. നിലവിലുളള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയാല്‍ കാടിനുളളില്‍ അകപ്പെട്ടത് പോലെയുളള അനുഭവമാണ്. പോസ്റ്റില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിരിക്കുന്ന വെയ്റ്റിംഗ് ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇതിന് ചുറ്റും പാടത്തെ വേലിക്കമ്പുകള്‍ ആര്‍ത്തുകിളിര്‍ത്ത് നില്‍ക്കുകയാണ്. സംസ്ഥാന സ്വീഡ് ഫാം, കൃഷി വകുപ്പ് ബ്‌ളോക്ക്തല ഓഫീസ്, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, കെഎസ്ഇബി ഓഫീസ് എിങ്ങനെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കടക്കം എത്തുന്ന യാത്രക്കാര്‍ ബസ് കാത്ത് നടുറോഡില്‍ നില്‍ക്കുകയാണിപ്പോള്‍. കോഴാ-പാലാ റോഡിലും ഇതുതയൊണ് സ്ഥിതി. പാലാ റോഡില്‍ പതിറ്റാണ്ടുകളായി ജനം ആശ്രയിച്ചിരുന്ന സിമന്റ് ബെഞ്ചുപോലും ഇല്ലാതായിരിക്കുന്നു. തണല്‍മരങ്ങളും വെട്ടിമാറ്റിയതോടെ പൊരിവെയിലത്താണ് യാത്രക്കാരുടെ കാത്തുനില്‍പ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.