സ്വര്‍ണ്ണവില കൂടി; പവന് 16,800 രൂപ

Saturday 18 June 2011 1:32 pm IST

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 16,800 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 2,100 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ദ്ധനയാണ് ആഭ്യന്തര തലത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 9.70 ഡോളര്‍ വര്‍ദ്ധിച്ചു 1539.00 ഡോളര്‍ നിരക്കിലാണ് വ്യാപാരം. പണപ്പെരുപ്പത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും പലിശ നിരക്ക് ഉയര്‍ത്തിയതു മഞ്ഞലോഹത്തിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.