കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ഡി.എം.കെയ്ക്ക് അതൃപ്തി

Tuesday 12 July 2011 4:03 pm IST

ചെന്നൈ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ഡി.എം.കെയ്ക്ക്‌ അതൃപ്‌തി. പുനഃസംഘടന പൂര്‍ണമായിട്ടില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി പറഞ്ഞു. ഈ മാസം 23നു ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ ചേരും. ഇതില്‍ യു.പി.എ സര്‍ക്കാരിന് പിന്തുണ നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിമാരെ ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി ചെന്നൈയില്‍ കൂടിക്കാഴ്ചയ്ക്കു വന്നപ്പോള്‍ മന്ത്രിമാരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. പ്രണബിനോട് മന്ത്രിസ്ഥാനം സംബന്ധിച്ച ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.