ഇളങ്ങുളം: ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 21 മുതല്‍ 28 വരെ നടക്കും. ഭാഗവത വേദാചാര്യ പുരസ്ക്കാര ജേതാവ് ഗുരുവായൂര്‍ മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ഇളയിടം ശങ്കരനാരായണന് നമ്പൂതിരി അര്ജ്ജുനന് നമ്പൂതിരി എന്നിവരാണ് സഹയജ്ഞാചാര്യന്മാര്. ഞായറാഴ്ച വൈകിട്ട് 6.30ന് ഭാഗവത സപ്താഹയജ്ഞം അഡ്വ. എം. എസ് മോഹനന് ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് ആചാര്യവരണം. തിങ്കളാഴ്ച വരാഹാവതാരം, ചൊവ്വാഴ്ച വിദ്യാഗോപാല മന്ത്രാര്‍ച്ചന, ബുധനാഴ്ച നരസിംഹാവതാരം, വ്യാഴാഴ്ച കൃഷ്ണാവതാരം, വെള്ളിയാഴ്ച രാവിലെ രുഗ്മിണീസ്വയംവരം, 1ന് പട്ടാഭിഷേകം, തുടര്‍ന്ന് ഉണ്ണിയൂട്ട്, ശനിയാഴ്ച സര്‍വ്വൈശ്വര്യപൂജ. ഏഴാം ദിവസം ഞായറാഴ്ച സ്വര്‍ഗ്ഗാരോഹണം, ഭാഗവതസംഗ്രഹം, 12 മണിക്ക് അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: