പൂജാകര്‍മ്മങ്ങളുടെ മറവിലെ ചൂഷണം അന്വേഷിക്കണം

Saturday 20 May 2017 9:57 pm IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂജാകര്‍മ്മങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണത്തെ കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ലൈംഗിക ചൂഷണത്തിന് വിധേയയായ പെണ്‍കുട്ടി മുന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസിന്റെ നടപടി. സംസ്ഥാന പോലീസ് മേധാവിയും ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറും ഒരു മാസത്തിനകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആശുപത്രിയില്‍ കഴിയുന്ന ശ്രീഹരിക്കെതിരെ പ്രതേ്യക പോലീസ് സംഘത്തെ നിയോഗിച്ച് അനേ്വഷണം നടത്തണമെന്ന് പരാതിക്കാരനായ ആരോഗ്യ നിയമസംരക്ഷണ പ്രതികരണവേദി ചെയര്‍മാന്‍ പി.കെ. രാജു ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.