ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് കണ്ണൂര്‍ സ്വദേശി പിടിയില്‍

Saturday 20 May 2017 10:02 pm IST

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി എഞ്ചിനീറിങ്ങ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിച്ച കണ്ണൂര്‍ കുടിയാന്മല സ്വദേശി സോണി ജോസഫ് പാലാരിവട്ടം പോലീസിന്റെ പിടിയിലായി. ഒഎന്‍ജിസിയില്‍ ജോലി തരപ്പെടുത്താമെന്ന മോഹന വാഗ്ദാനം നല്‍കി ഇയാളുടെ പേരില്‍ നടത്തിയിരുന്ന വിഎസ് എന്‍ഞ്ചിനീയറിംഗ് ടെക്‌നിക്കല്‍ സര്‍വ്വീസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ജോലി പ്രതീക്ഷിച്ച് ഇവിടെ രജിസ്റ്റര്‍ ചെയ്തവരാണ് തട്ടിപ്പിനിരയായത്. 18ന് ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമാനമായ പരാതികള്‍ നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി. പീറ്ററിന്റെ നിര്‍ദ്ദേശമനുസരിച്ച് പാലാരിവട്ടം എസ്‌ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ സീനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നന്ദകുമാര്‍, സിപിഒ മാരായ രതീഷ് കുമാര്‍, ഗോപന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.