തൃശൂര്‍: പെണ്‍ക്കുട്ടിയെ ഫേസ്ബുക്കും വാട്സ്ആപ്പ് വഴിയും പ്രണയം നടിച്ച് വശീകരിച്ച് ചിത്രങ്ങളും വീഡിയോയും വീട്ടുക്കാരെ കാണിച്ച് പണം അപഹരിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.തൃക്കൂര് സ്വദേശി അക്കുവെന്ന് വിളിക്കുന്ന രതീഷാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.മണ്ണുത്തി സ്റ്റേഷനില്‍ ബലാത്സംഗ കേസടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.ഈസ്റ്റ് സിഐ കെ.സി.സേതുവിന്റെ നിര്‍ദ്ദേശാനുസരണം എസ്ഐ ശശികുമാര്‍, സി.പി.ഒ മാരായ സിബു, ബിനോയ്, പ്രശോഭ്, ജോഷി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിക്കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: