തൃശൂര്‍:ഡല്‍ഹിയില്‍ നടക്കുന്ന ഓര്‍ഗാനിക് വേള്‍ഡ് കോണ്‍ഗ്രസ്സില്‍ കേരളത്തിന്റെ വൈവിധ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് കൃഷി വകുപ്പു മന്ത്രി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന ഓര്‍ഗാനിക് വേള്‍ഡ് കോണ്‍ഗ്രസ്സിന്റെ ഭാഗമായ ആലോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.പരമ്പരാഗത ജൈവ വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം മൃഗസംരക്ഷണം, ട്രൈബല്‍ മേഖലയിലെ കാര്‍ഷിക ഉല്പന്നങ്ങളും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വിഷയാവതരണം നടത്തി. ഡോ.ഉഷാകുമാരി,ഡോ.സാജന് കുര്യന്,ഡോ.എസ്.എസ്റ്റലിറ്റ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: