ഇരിക്കൂറില്‍ വന്‍ കുഴല്‍പ്പണ വേട്ട : ഒരാള്‍ അറസ്റ്റില്‍

Saturday 20 May 2017 10:48 pm IST

ഇരിക്കൂര്‍: ഇരിക്കൂറില്‍ ഏഴിലക്ഷത്തി എഴുപത്താറായിരം രൂപയുമായി ഒരാള്‍ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി പരപ്പംപൊയില്‍ വട്ടിക്കുന്നുമ്മല്‍ ഹുസൈന്‍ (57)നേയാണ് ഇരിക്കൂര്‍ എസ്‌ഐ മഹേഷും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെതുടര്‍ന്ന വെള്ളിയാഴ്ച വൈകിട്ട് ഇരിക്കൂര്‍ വണ്ടിത്താവളത്തില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. 2000 രൂപയുടെ 380 നോട്ടുകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ഇരിക്കറിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ് ഈ പണം. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുഴല്‍പണ മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാള്‍. പ്രതിയെ കണ്ണൂര്‍ കോടതി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.