വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Saturday 20 May 2017 10:50 pm IST

പാനൂര്‍: ജെസിഐ പാനൂരിന്റെ നേതൃത്വത്തില്‍ ചൊക്ലി, പാനൂര്‍ സബ്ജില്ലകളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. നഗരസഭ വൈസ്‌ചെയര്‍മാന്‍ എംകെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.സെമീര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌ഐഎംഎസ് ഫൈസല്‍ മുഖ്യാതിഥിയായി. അബ്ദുള്‍ലത്തീഫ് പഴശി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. സുധീന്ദ്രന്‍ മാസ്റ്റര്‍, രാജീവന്‍, സിപി.പ്രമോദന്‍, ഹാരിസ് അസ്ദ, കെ.സുരേഷ്, കെ.വി.ഇസ്മായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.