ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

Monday 22 May 2017 1:39 am IST

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറിനിടെ സൈനികരും ഭീകരരും രൂക്ഷമായ ഏറ്റമുട്ടലില്‍. കുപ്‌വാര ജില്ലയിലെ നൗഗാമിനടുത്ത് രണ്ടു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. നാലു ഭീകരരെ സൈന്യം കൊന്നു. നൗഗമിലെ നിയന്ത്രണ രേഖ കടന്നെത്തിയ സായുധരായ ഭീകരരെ തുരത്താനുള്ള ശ്രമം സൈന്യം തുടരുകയാണ്. നുഴഞ്ഞുകയറ്റ ശ്രമം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത് ശനിയാഴ്ച. മിലിറ്ററി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കുപ്‌വാര ജില്ലയില്‍ വ്യാപകമായി സൈന്യം തെരച്ചില്‍ തുടങ്ങിയിരുന്നു. ചില മേഖലകളില്‍ നിന്ന് ആയുധശേഖരം പിടിച്ചെടുത്തെങ്കിലും ഭീകരരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ശനിയാഴ്ച രാവിലെ ഭീകരരുടെ സാന്നിധ്യം സൈന്യം കണ്ടെത്തി. ഇതോടെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചതോടെ പോരാട്ടം കനത്തു. ഗൂര്‍ഖാ റൈഫിള്‍സിലെ നാലു െൈസെനികരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പിന്റെ വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. നാലു ഭീകരരെ സൈന്യം വധിച്ചതോടെ സംഘര്‍ഷത്തിന് അയവുണ്ടായെങ്കിലും കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ശക്തമായി തുടരുകയാണെന്നും വക്താവ് പറയുന്നു. അതേസമയം കശ്മീര്‍ പ്രശ്‌നത്തില്‍ ബിജെപി സര്‍ക്കാര്‍ ശാശ്വതമായ പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചു. കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാക്കിസാഥാന്റെ നീക്കം. എന്നാല്‍ ഈ സര്‍ക്കാര്‍ അതിന് പരിഹാരമുണ്ടാക്കും, സിക്കില്‍ പൊതു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.