നയതന്ത്ര ബന്ധം അനുവദിക്കില്ല: പാക്കിസ്ഥാന്‍

Saturday 20 May 2017 11:01 pm IST

ന്യൂദല്‍ഹി: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വെല്ലുവിളിച്ച് പാക്കിസ്ഥാന്‍. കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര ബന്ധം അനുവദിക്കാന്‍ കോടതി ഉത്തരവിട്ടിട്ടില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാക്കിസ്ഥാന്‍ തോറ്റെന്നു പറയുന്നത് തെറ്റാണ്. വധശിക്ഷ തടഞ്ഞുവെന്നു മാത്രമേയുള്ളു. ഖാവര്‍ ഖുറേഷിയെ അഭിഭാഷകനായി നിയോഗിച്ച തീരുമാനം എല്ലാവരും ചേര്‍ന്നെടുത്തതാണ്. അദ്ദേഹത്തിന്റെ വാദങ്ങളില്‍ എല്ലാവര്‍ക്കും തൃപ്തിയുണ്ടെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.