കരുതിയിരിക്കാം പാക്കിസ്ഥാനെ

Saturday 20 May 2017 11:14 pm IST

എന്തും ഇരന്നുവാങ്ങുന്ന ശീലമാണ് പാക്കിസ്ഥാന്. യുദ്ധമായാലും അങ്ങനെതന്നെ അസ്വസ്ഥതയുടേയും അക്രമത്തിന്റെയും നിര്‍മിതിയാണ് പാക്കിസ്ഥാന്‍.അന്യന്റെ അസ്വസ്ഥതകണ്ട് നൈംഷികമായി ആഹ്‌ളാദിക്കുക എന്ന മനോരോഗം ആഴത്തിലുള്ള രാജ്യമാണത്.അത്തരക്കാര്‍ക്ക് എപ്പഴും കുത്തിനോവിച്ചുകൊണ്ടിരിക്കണം.ഇന്ത്യയോടു ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. സമാധാനത്തിനു കുഴപ്പങ്ങളുണ്ടാക്കി ഇന്ത്യയില്‍ അശാന്തി പടര്‍ത്തുകയാണ് പാക്ശീലം.ഇന്ത്യ സമാധാന ഭൂമിയാണെന്നും എങ്ങനെ പ്രകോപിപ്പിച്ചാലും ക്ഷമിക്കുമെന്നുമുള്ളത് പാക്കിസ്ഥാന്റെ അബദ്ധധാരണയാണ്.അതിനൊരതിരുണ്ടെന്നും ഏതറ്റംവരെ പോകാമെന്നുള്ളതിനു ഇന്ത്യ തടയിടുമെന്നും പാക്കിസാഥാന് അറിഞ്ഞുകൂടായ്കയില്ല.പാക്കിസ്ഥാന് യുദ്ധമാണ് ആവശ്യം.യുദ്ധം ഒഴിവാക്കുകയാണ് ഇന്ത്യയുടെ നയം.പക്ഷേ ക്ഷമ ആവര്‍ത്തിച്ചു പരീക്ഷിക്കപ്പെട്ടാല്‍ എന്തായിരിക്കും അനുഭവമെന്ന് അവര്‍ക്കറിയാം എന്നിട്ടും... സ്വന്തം ജനതയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇന്ത്യയോടു കൂടുതല്‍ ശത്രുത കാട്ടുക എന്ന കുടില നയം പാക്കിസ്ഥാന്റെ ആരംഭം തൊട്ടേ ഭരണാധികാരികള്‍ തുടര്‍ന്നുപോരുന്നുണ്ട്.രാഷ്ട്രീയ കാലാവസ്ഥ താളം തെറ്റുകയും ആഭ്യന്തര പ്രശ്‌നം മൂര്‍ഛിക്കുകയും ചെയ്യുമ്പോള്‍ പാക് തലവന്‍മാര്‍ ചെയ്തിരുന്നത് ഇന്ത്യയ്ക്കു നേരേ അസ്വസ്ഥത തുറന്നു വിട്ട് ക്ഷണിക ആശ്വാസം കണ്ടെത്തുക എന്നതായിരുന്നു. ബനസീര്‍ ഭൂട്ടോയും മുഷാറഫും ഷെറീഫുമൊക്കെ ഈ പാതയില്‍ തന്നെയാണ്.കിഴക്കിന്റെ മകള്‍ എന്നു സ്വയം വിശേഷിപ്പിക്കപ്പെട്ട ബനസീറിന്റെ കലാപരിപാടിയും ഇതു തന്നെയായിരുന്നു.എപ്പഴും ഇന്ത്യയിലേക്കുള്ള അസമാധാനത്തിന്റെ കയറ്റുമതി കൂടിപ്പോകുകയായിരുന്നു.ഇപ്പോഴാകട്ടെ അത് ക്രൂരവും വന്യവുമായി. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞതോടെ കടുത്ത അമര്‍ഷത്തിലാണ് പാക്കിസ്ഥാന്‍.അതിന്റെ പ്രതിഫലനമാണ് മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷാറഫില്‍ നിന്നും ഉണ്ടായ നിന്ദ്യമായ പരാമര്‍ശങ്ങള്‍.മുംൈബ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണ് കുല്‍ഭൂഷണ്‍ എന്നാണ് മുഷാറഫ് പറഞ്ഞത്.വിവിധതരം ഭീകരത വളര്‍ത്തി അതിന്റെ ഉഗ്രതലസ്ഥാനമായിമാറിയിരിക്കുകയാണ് പാക്കിസ്ഥാന്‍.മതത്തേയും സൈന്യത്തേയും എന്നുവേണ്ട എന്തിനേയും ഇതിനായി പാക്കിസ്ഥാന്‍ ഉപയോഗിക്കും. സൈന്യവും ഭരണ തലവനും തമ്മില്‍ എന്നും അപസ്വരമാണവിടെ.സൈന്യം സര്‍ക്കാരിനെ അനുസരിക്കാറില്ല.സൈന്യം ഏതുനിമിഷവും ഭരണം പിടിച്ചെടുക്കും മട്ടിലുള്ള ഒരു ദുശീലമാണ് എന്നും അവിടെയുള്ളത്.സൈന്യമാവട്ടെ ഭീകരതയുടെ അപ്പസ്‌തോല ഗണവും. ഇതിനിടയിലാണ് നമ്മുടെ വ്യോമസേനാംഗങ്ങള്‍ സര്‍വസജ്ജരായിരിക്കാന്‍ വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവയുടെ നിര്‍ദേശം. നിര്‍ദേശം കിട്ടായാലുടന്‍ സൈനിക നീക്കത്തിനു തയ്യാറെടുത്തിരിക്കണമെന്ന് സേനയിലെ 12,000ത്തോളം ഓഫീസര്‍മാര്‍ക്കു പ്രത്യേകം അയച്ച കത്തില്‍ ധനോവ ആവശ്യപ്പെട്ടിട്ടുണ്ട്. കലക്കവെള്ളത്തില്‍ മീന്‍പിടിച്ചു പരിചയമുള്ള ചൈന തന്നെയാണ് ശത്രുവിന്റെ ശത്രു മിത്രം എന്ന ന്യായത്തില്‍ പാക്കിസ്ഥാനോട് കൂറുകാട്ടുന്നത്.വ്യാപാര സംബന്ധമായ പക്ഷിനോട്ടങ്ങള്‍ക്കിടയിലുള്ള കുറുക്കന്‍ കണ്ണുകൂടിയാണിത്.ശ്രീലങ്ക തങ്ങളുടെ തീരത്ത് ചൈനീസ് അന്തര്‍വാഹിനി അടുപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നത് ഈയിടെ നരന്ദ്ര മോദി ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ നേടിയ വലിയ നയതന്ത്ര വിജയമായിരുന്നു.ഇതു ചൈന ചുവന്ന അക്ഷരത്തില്‍ സ്വന്തം നെഞ്ചില്‍ എഴുതിയിട്ടുണ്ടാവും. പാക്കിസ്ഥാനുമായി ഒരു യുദ്ധം ഉണ്ടാകാം എന്നല്ല.അങ്ങനെ ഒന്നിലേക്കു പാക്കിസ്ഥാന്‍ വലിച്ചിഴച്ചാല്‍ എന്തു ചെയ്യും.കരുതുയിരിക്കുക.ജാഗ്രത എപ്പഴും നല്ലതാണ്.പാക്കിസ്ഥാന്‍ ഒരിക്കലും നല്ല സുഹൃത്തായിരുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.