പെട്രോളിന്‌ 60 പൈസ കൂട്ടി

Saturday 30 June 2012 10:28 pm IST

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോളിന്‌ 60 പൈസ വര്‍ധിച്ചു. കഴിഞ്ഞ ആഴ്ചയിലാണ്‌ ഒരു തവണ വില വര്‍ധന നടപ്പില്‍ വരുത്തിയത്‌. ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന്‌ ഒരു രൂപ കുറഞ്ഞതാണ്‌. വീണ്ടും തീരുവയിലുണ്ടായ വ്യത്യാസമാണ്‌ വര്‍ധനക്ക്‌ കാരണം. നേരത്തെ വില്‍പ്പന നികുതി 24.97 ശതമാനം ആയിരുന്നു. ഇത്‌ 23.89 ശതമാനം കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാനത്ത്‌ പെട്രോള്‍ വില കുറഞ്ഞത്‌.
പെട്രോള്‍ വില കുറഞ്ഞതോടെ സംസ്ഥാനം വീണ്ടും തീരുവ വര്‍ധിപ്പിച്ചു. അതോടെ പെട്രോളിന്‌ ലിറ്ററിന്‌ 60 പൈസ കൂടുകയായിരുന്നു. ഈ മാസം 28നാണ്‌ പെട്രോളിന്‌ 2 രൂപ കുറഞ്ഞത്‌. മെയ്‌ മാസത്തിലാണ്‌ ചരിത്രത്തിലില്ലാത്ത വിധം പെട്രോളിന്‌ വില ഉയര്‍ത്തിയത്‌. എട്ടുരൂപയാണ്‌ അന്ന്‌ വര്‍ധിപ്പിച്ചത്‌. രാജ്യാന്തര വിപണിയില്‍ വില കൂടുന്നതാണ്‌ വില കൂട്ടാന്‍ ഇടയായതെന്നായിരുന്നു ന്യായം. എന്നാല്‍ ബാരലിന്‌ അന്നത്തെതിനെക്കാള്‍ 10 ഡോളറിലധികം കുറഞ്ഞിട്ടും ആനുപാതികമായി വില താഴ്ത്താന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. നിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാരും കൂട്ടാക്കുന്നില്ല.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.