വെറ്ററിനറി ഡോക്ടര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

Sunday 21 May 2017 1:46 pm IST

കാസര്‍കോട്: മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ നീലേശ്വരം ബ്ലോക്കില്‍ കന്നുകാലി കര്‍ഷകര്‍ക്ക് വൈകീട്ട് ആറ് മണി മുതല്‍ രാവിലെ ആറു മണി വരെ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. വിരമിച്ചവര്‍ക്കും അപേക്ഷ അയയ്ക്കാം. ബ്ലോക്കിന്റെ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 39,500 രൂപ പ്രതിഫലം ലഭിക്കും. താല്‍പ്പര്യമുളളവര്‍ വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ 30 ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255483.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.