കണ്ണാടിപ്പറമ്പ്: ഇന്നലെ മംഗലാപുരം ആശുപത്രിയില്‍ അന്തരിച്ച ദുബായിയിലെ പ്രമുഖ വ്യവസായി കൊടക്കാട്ടേരി പുതിയവീട്ടില്‍ ശ്രീധരന് നമ്പ്യാര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകുന്നേരം 5 മണിയോടെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖരും നൂറു കണക്കിന് നാട്ടുകാരും മൃതദേഹത്തില്‍ അന്ത്യോപചാരമര്പ്പിക്കാനെത്തിച്ചേര്ന്നു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി.
സംസ്കാരത്തിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ രവീന്ദ്രനാഥ് ചേലേരി, കെ.സുരേന്ദ്രന്, പി.കെ.രാഗേഷ്, പി.സി.രവീന്ദ്രന്, കെ.എം.രാമചന്ദ്രന് നമ്പ്യാര്‍, അഡ്വ.കെ.ഗോപാലകൃഷ്ണന്, ബാലകൃഷ്ണന് നാറാത്ത്, ഇ.ഗോപാലകൃഷ്ണന്, ബി.എം.വിജയന് എന്നിവര്‍ സംസാരിച്ചു. കെ.എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പി.സി.ദിനേശന് സ്വാഗതവും കെ.പി.ഗോപാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: