ഐഎച്ച്ആര്‍ഡിയുടെ എട്ട് മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ ത്രിവത്സര എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ലോമ കോഴ്സുകളില്‍ പഠനാവസരമുണ്ട്. എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശനം.
രജിസ്ട്രേഷന് ഫീസ് 200 രൂപ. എസ്സി/എസ്ടികാര്‍ക്ക് 100 രൂപമതി. അപേക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് www.ihrdmptc.org എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ മൂന്നിനകം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. പ്രവേശനമാഗ്രഹിക്കുന്ന മോഡല്‍ പോളിടെക്നിക് കോളജുകളില്‍ രജിസ്ട്രേഷന് ഫീസ് നേരിട്ട് അടയ്ക്കാം.
അപേക്ഷയുടെ പ്രിന്റൗട്ട്, രജിസ്ട്രേഷന് ഫീസ്, മറ്റ് ആവശ്യമായ രേഖകള്‍ സഹിതം അതത് മോഡല്‍ പോളിടെക്നിക് കോളജ് പ്രിന്‍സിപ്പലിന് ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ ആറ്. ഒരാള്‍ക്ക് ഒന്നിലധികം മോഡല്‍ പോളിടെക്നിക് കോളജുകളില്‍ അപേക്ഷിക്കാം. അതത് സ്ഥാപനത്തില്‍ ലഭിക്കുന്ന അപേക്ഷയുടെ മെരിറ്റ് നോക്കിയാണ് തെരഞ്ഞെടുപ്പ്.
മോഡല്‍ പോളിടെക്നിക് കോളജുകളില്‍ വടകര, മാള, മറ്റക്കര (കോട്ടയം), കല്ല്യാശ്ശേരി (കണ്ണൂര്‍), പൈനാവ് (ഇടുക്കി), കരുനാഗപ്പള്ളി, പൂഞ്ഞാര്‍, കുഴല്‍മന്ദം എന്നിവിടങ്ങളിലാണുള്ളത്. ലഭ്യമായ ബ്രാഞ്ചുകളും സീറ്റുകളും അപേക്ഷിക്കേണ്ട തീയതിയുമൊക്കെ www.ihrdmptc.org എന്ന വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: