ശ്രദ്ധിക്കാന്‍

Sunday 21 May 2017 8:51 pm IST

  • കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും യുഐടി, ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളിലും ഇക്കൊല്ലം നടത്തുന്ന ഒന്നാംവര്‍ഷ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് പ്ലസ്ടു/തുല്യ പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വാഴ്‌സിറ്റി അഫിലിയേറ്റഡ് കോളജുകളിലെ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെയാണ്. http://admissions.keralauniversity. ac.in.
  • കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള ഇക്കൊല്ലത്തെ ബിഎ, ബിഎസ്‌സി, ബികോം മുതലായ ഒന്നാംവര്‍ഷ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇപ്പോള്‍. പ്ലസ്ടു/തുല്യപരീക്ഷ വിജയിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫീസ് 600 രൂപ. എസ്‌സി/എസ്ടി കാര്‍ക്ക് 300 രൂപ. അവസാന തീയതി മെയ് 29. www.cap.mgu.ac.in, www.mgu.ac.in.
  • കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലായി ഇക്കൊല്ലം നടത്തുന്ന വിവിധ ഡിസിപ്ലിനുകളിലെ ഒന്നാംവര്‍ഷ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. യോഗ്യത പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ചിക്കണം. അവസാന തീയതി ജൂണ്‍ 24. www. ssusonline.org, www.ssus.ac.in.
  • കാലിക്കറ്റ് വാഴ്‌സിറ്റിയുടെ കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസിലും വാഴ്‌സിറ്റി നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍, തൃശ്ശൂര്‍, പാലക്കാട് കേന്ദ്രങ്ങളിലും അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഇക്കൊല്ലത്തെ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ)കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. അപേക്ഷയുടെ പ്രിന്റൗട്ട് മെയ് 27 വരെ സ്വീകരിക്കും. ക്യാറ്റ്/സിമാറ്റ്/കെമാറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. www.cuonline.ac.in.
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.