ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന പ്രക്ഷോഭങ്ങളുടെ ഭാഗമായി വിമോചന ജ്യോതി പ്രയാണം നടത്തി.
തകര്‍ന്നു കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധരിക്കുന്നതിനു വേണ്ടി പ്രയത്നിച്ചവരില്‍ പ്രധാനിയായ ആനേടത്ത് ബാലകൃഷ്ണന് നായരുടെ സാന്നിധ്യത്തില്‍ ബ്രഹ്മശ്രീ ആഞ്ഞം മധുസൂദനന് തിരുമേനിയില്‍ നിന്ന് ക്ഷേത്ര ഭരണ സംഘം പ്രസിഡന്റ് ജി.കെ. ഗോപാലകൃഷ്ണന് സ്വാമി ജ്യോതി ഏറ്റുവാങ്ങി.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് ക്ഷേത്ര വിമോചന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഹിന്ദു ഐക്യവേദി നേതാക്കളായ ഇ.എസ്.ബിജു, പി.സുധാകരന്, ബാലന് പണിക്കശ്ശേരി, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ വത്സന്, പുഷ്പ പ്രസാദ്, വിമോചന സമിതി ജനറല്‍ കണ്‍വീനര്‍ വി.മുരളീധരന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ജ്യോതി പ്രയാണത്തിന് കുന്നംകുളത്ത് സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: