മാനന്തവാടി: കേന്ദ്രസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം എന്‍.ആര്.സിന്ധുവിന്. മക്കിയാട് കാഞ്ഞിരങ്ങാട് നെല്ലിപ്പിള്ളില്‍ രാഘവന്-ഭാനുമതി ദമ്പതികളുടെ മകളും മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്റ്റാഫ് നഴ്സുമാണ്.
മികച്ച സേവനപ്രവര്‍ത്തനത്തിനു നഴ്സുമാര്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പാണ് പുരസ്കാരം (50,000 രൂപ) നല്‍കുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും സിന്ധു അവാര്‍ഡ് ഏറ്റുവാങ്ങി. പി.അജീന്ദ്രനാണ് ഭര്‍ത്താവ്. തലശ്ശേരി അമൃത വിദ്യാലയത്തിലെ ഹരിചന്ദന, ദേവനന്ദ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: