ദിവാന്‍ജിമൂല അപ്രോച്ച് റോഡ് ഗതാഗതകുരുക്കുണ്ടാക്കും

Sunday 21 May 2017 8:57 pm IST

തൃശൂര്‍: ദിവാന്‍ജിമൂല മേല്‍പ്പാലത്തിലെ അപ്രോച്ച് റോഡ് നിര്‍മ്മാണം പാലം തുറന്നാല്‍ പ്രദേശത്തെ ഗതാഗതകുരുക്ക് ഇരട്ടിപ്പിക്കുമെന്ന് പരാതി. 1972ല്‍ കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാനും 73-74 ല്‍ അംഗീകരിച്ച ഡി.ടി.പി പദ്ധതികളനുസരിച്ച് ശക്തന്‍തമ്പുരാന്‍ നഗരില്‍നിന്നും തുടങ്ങി കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലൂടെ മേല്‍പ്പാലത്തിലൂടെ പൂത്തോള്‍ ജംഗ്ഷന്‍ വഴി ശങ്കരയ്യ റോഡ്-പടിഞ്ഞാറെകോട്ട, പൂങ്കുന്നം വഴിയാണ് 25 മീറ്റര്‍ വീതിയില്‍ റിങ്ങ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. അനുസരിച്ച് 25 മീറ്റര്‍ വീതിയില്‍ ആറ് വരി ഗതാഗതയോഗ്യമായ മേല്‍പ്പാലമാണ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്നത്. അതിന്റെ ആദ്യഘട്ടമായി നിലവിലുള്ള മേല്‍പ്പാലത്തിന് സമാന്തരമായി 10.5 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലമാണ് റെയില്‍വേ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ നിലവിലുള്ള മേല്‍പ്പാലം പാളിച്ച കണ്ട് 25 മീറ്റര്‍ വീതിയിലാക്കാനാണ് പദ്ധതി യയ്യാറാക്കിയിട്ടുള്ളത്. 25 മീറ്റര്‍ വീതിയുള്ള അപ്രോച്ച് റോഡിന് നിലവിലുള്ള മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്തെ കയ്യേറ്റക്കാരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ആലോചനകള്‍പോലും ഇതുവരെ ഉണ്ടായിട്ടില്ല. മേല്‍പ്പാലം ആദ്യഘട്ടംപണിയും അപ്രോച്ച് റോഡുനിര്‍മ്മാണവും കഴിഞ്ഞ് നാലുവരിഗതാഗതം ആരംഭിക്കുന്നതോടെ ഇന്നുള്ളതിന്റെ മൂന്നിരട്ടി വാഹനങ്ങള്‍ ഇതുവഴി ഉണ്ടാകുമെന്നും ഗതാഗത കുരുക്കില്‍ പ്രദേശം സ്തംഭിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു. നിലവില്‍ വണ്‍വേ ആയ പോസ്റ്റോഫീസ് റോഡും കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലെ റോഡും വാഹനങ്ങള്‍ ഉള്‍കൊള്ളാനാകാത്തവിധം ഇപ്പോള്‍ തന്നെ കനത്ത ഗതാഗതകുരുക്കിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.