കേരളത്തില്‍ ഹിന്ദുവിനും ഇതര മതസ്ഥര്‍ക്കും ഇരട്ടനീതി: കെ.പി. ശശികല ടീച്ചര്‍

Sunday 21 May 2017 9:01 pm IST

കുന്നംകുളം/കൊടകര: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷക്ക് കുന്നംകുളത്തും കൊടകരയിലും സ്വീകരണം നല്‍കി. കേരളത്തില്‍ മതേതരത്വത്തിന്റെ പേരില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇരട്ട നീതിയാണെന്ന് സ്വീകരണയോഗങ്ങളില്‍ സംസാരിക്കവേ കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. ഒന്നാം ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കി ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും കേരളത്തിലെ ആദിവാസികളും പട്ടികജാതിക്കാരും സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ അലയുന്നു. ഹൈന്ദവ ക്ഷേത്രങ്ങളുടെ കൈവശമുണ്ടായിരുന്ന ആയിരക്കണക്കിന്ഏക്കര്‍ ഭൂമി പിടിച്ചെടുത്ത സര്‍ക്കാര്‍ ഇതര മത സംഘടനകള്‍ അനധികൃതമായി കൈവശം വച്ചിരുന്ന ഒരു തുണ്ട് ഭൂമി പോലും ഒഴിപ്പിച്ചെടുക്കാന്‍ തയ്യാറായില്ല. സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കുന്ന ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി അനുവദിച്ച സ്ഥലത്തിന് പകരം ഭൂമി പണം കൊടുത്ത് വാങ്ങി സര്‍ക്കാരിനെ ഏല്‍പ്പിക്കേണ്ടി വന്നു. ഇവിടെ വനവല്‍ക്കരണം നടത്താനെന്ന പേരില്‍ ഏഴര കോടി രൂപയും കണക്ക് പറഞ്ഞു വാങ്ങി. കുന്നംകുളത്ത് ജില്ല പ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വിവിധ ഹിന്ദു സമുദായ നേതാക്കളായ അഡ്വ.എം എ കൃഷ്ണനുണ്ണി, ജയരാജ് പണിക്കര്‍, ടി.പി രാമചന്ദ്രന്‍, ദിലീപ് ഭട്ടതിരിപ്പാട്, കൃഷ്ണന്‍ കുട്ടി പടിക്കലാന്‍, സുധര്‍മ്മന്‍ ചൂണ്ടല്‍, പി.ജി കണ്ണന്‍, ഷാജി വരവൂര്‍, എം.പി ബാലകൃഷ്ണന്‍, പ്രസാദ് കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു. കൊടകര ഗവ: എല്‍.പി.സ്‌കൂളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആര്‍.എസ്.എസ്. താലൂക്ക് സംഘചാലക് പി.കെ.സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ചവളര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി.ആര്‍.വി.ബാബു ആമുഖപ്രഭാഷണം നടത്തി. ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, നേപ്പാ മുരളി, മുരളീമോഹന്‍, പി.കെ.സുബ്രന്‍, പി.പി.മുരളി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.