കുട്ടികള്‍ പഠിച്ചുയരണം: സംയമീന്ദ്ര തീര്‍ത്ഥ

Sunday 21 May 2017 9:18 pm IST

 

തുറവൂര്‍ ശ്രീലക്ഷ്മീ നൃസിംഹ ക്ഷേത്രത്തില്‍ നടന്ന
പ്രതിഭാ സംഗമത്തില്‍ സംയമീന്ദ്രതീര്‍ത്ഥ സ്വാമി
പ്രഭാഷണം നടത്തുന്നു0200

തുറവൂര്‍: തുറവൂര്‍ ശ്രീലക്ഷ്മീ നൃസിംഹ ക്ഷേത്രത്തില്‍ സംസ്ഥാന ജിഎസ്സ്ബി മഹാസഭയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമം നടന്നു. ഈ വര്‍ഷത്തെ പ്രതിഭാശ്രീ പുരസ്‌ക്കാരം ലക്ഷ്മീനാരായണനു നല്‍കി ആദരിച്ചു. വിവിധ തലങ്ങളില്‍ ഉയര്‍ന്ന വിദ്യഭ്യാസ നിലവാരം നേടിയ കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. സമൂഹത്തെ ഉയര്‍ത്തിയെടുക്കാന്‍ വരുന്ന തലമുറ നന്നായി പഠിച്ചുയരണമെന്ന് കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥസ്വാമി പറഞ്ഞു. മാതൃഭാഷ നന്നായി പഠിക്കണം, സംസാരിക്കണം, അതില്‍ അഭിമാനം കൊള്ളണം. ബുദ്ധിവികാസത്തിനായി എന്നും പഠിക്കണം. കുട്ടികള്‍ സുഭാഷിതങ്ങള്‍ കേള്‍ക്കുകയും പഠിക്കുകയും ചെയ്താല്‍ സംസ്‌ക്കാര സമ്പന്നരാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജിഎസ്സ്ബി മഹാസഭയുടെ സെക്രട്ടറി കെ എസ്സ് രാമചന്ദ്രപ്പൈ, സുധാകരഭട്ട്, നരസിംഹാചാര്യ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.