മാലിന്യക്കൂമ്പാരമായി ഇരിങ്ങാലക്കുട

Sunday 21 May 2017 9:22 pm IST

ഇരിങ്ങാലക്കുട: നഗരത്തിലെ ഓടകളും റോഡുകളും മാലിന്യ കൂമ്പാരമാകുന്നു. ടൗണിലെ ഹോട്ടലുകളിലേയും ബേക്കറി, കാറ്ററിംഗ് കേന്ദ്രങ്ങളിലേയും മാലിന്യങ്ങളാണ് ഓടയിലേക്ക് ഒഴുക്കുന്നത്. ഓടകളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി പോകേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും. ടൗണിലൂടെ പോകുന്ന ഓടയിലെ മാലിന്യങ്ങള്‍ രാമന്‍ചിറത്തോട്ടിലേക്കാണ് വന്നു ചേരുന്നത്. തോട്ടിനിരുവശവും താമസിക്കുന്നവര്‍ ഇതിനെതിരെ നിരന്തരമായ പ്രതിഷേധത്തിലാണ്. കാട്ടൂര്‍ റോഡിലെ വര്‍ക്കു ഷോപ്പുകളുടെ ഓയില്‍ കലര്‍ന്ന മാലിന്യങ്ങള്‍ പൊറിത്തിശേരി പാടശേഖരത്തിലേക്കാണ് ഒഴുകിയെത്തുന്നത് . നഗരത്തിലെ റോഡുകളില്‍ വീട്ടുവേസ്റ്റുകള്‍ തള്ളുന്നതുമൂലം പലയിടത്തും മാലിന്യ കൂമ്പാരങ്ങളായിരിക്കുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരാകട്ടെ പ്ലാസ്റ്റിക് വേസ്റ്റുകള്‍ വീടുകളില്‍ നിന്ന് സ്വീകരിക്കാത്തതും ജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതിന് കാരണമാകുന്നുണ്ട്. ഠാണാ കാട്ടൂര്‍ ബൈപ്പാസ് റോഡ് കോഴി വേസ്റ്റും ഹോട്ടല്‍ മാലിന്യങ്ങളും തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. മുനിസിപ്പാലിറ്റി, പടിയൂര്‍, പൂമംഗലം പഞ്ചായത്ത കളിലേക്ക് കൃഷിയവശ്യത്തിനും കുടിവെള്ള ലഭ്യതക്കും സഹായിക്കുന്ന പ്രസിദ്ധമായ ഷണ്‍മുഖം കനാല്‍ കക്കൂസ് മാലിന്യം മുതല്‍ എല്ലാതരം മാലിന്യങ്ങളും തള്ളാനുള്ള കേന്ദ്രമായി മാറി. നഗരം മാലിന്യ കൂമ്പാരം കൊണ്ട് നാറുമ്പോഴും മുനിസിപ്പല്‍ അധികൃതരും ആരോഗ്യ വകുപ്പും കണ്ടില്ലെന്ന് നടിക്കുകയാണ്. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പണി ള്ളവരെ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.