കൊച്ചി: വിവാഹിതരായ ആഗോള മലയാളി വനിതകള്‍ക്കായി എസ്പാനിയോ ഈവന്റ്സ് സംഘടിപ്പിച്ച മത്സരത്തില്‍ വിജയലക്ഷ്മി രതീശന് (ദുബായ്) മിസിസ് ഗ്ലോബല്‍- 2017 ആയി തെരഞ്ഞെടുക്കപ്പെട്ടു. സിയാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന അവസാന റൗണ്ട് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്ത 26 പേരില്‍ നിന്നാണു വിജയലക്ഷമി കിരീടം ചൂടിയത്.
ലിജോ വര്‍ഗീസാണ് (പത്തനംതിട്ട) ഫസ്റ്റ് റണ്ണര്‍ അപ്. കൊച്ചി സ്വദേശിയായ അനിത ദിലീപ് സെക്കന്‍ഡ് റണ്ണര്‍ അപ്പായി. പാര്‍വതി ഓമനക്കുട്ടന്, ശ്വേത മേനോന്, കുക്കു പരമേശ്വരന്, ബീന കണ്ണന്, ശ്രാവണ്‍ രാമസ്വാമി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
വിജയിക്കു മൂന്നുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാരിക്ക് രണ്ടുലക്ഷം രൂപയും മൂന്നാമതെത്തുന്ന വ്യക്തിക്ക് ഒരുലക്ഷം രൂപയുമാണു ക്യാഷ് പ്രൈസ്. ഏഴുദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന വിവിധ ഗ്രൂമിങ് സെഷനുകളില്‍ നിന്നാണു മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: