ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റേഡിയോ വഴി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മന് കീ ബാത് പരിപാടി 150 രാജ്യങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ടെന്ന് ആള് ഇന്ത്യാ റേഡിയോ ഡയറക്ടര്‍ പറഞ്ഞു. വിദേശരാജ്യങ്ങളിലെ ഇന്ത്യാക്കാരില്‍ നിന്ന് ഈ പരിപാടിയെക്കുറിച്ച് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത് ഹിന്ദിയില്‍ തല്‍സമയം നല്കുമ്പോള് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും നല്‍കാറുണ്ട്. റഷ്യന്‍, ഫ്രഞ്ച്, ഉറുദു, ചൈനീസ് ഭാഷകളിലും പ്രക്ഷേപണം ചെയ്യാറുണ്ട്. ആഗോളതലത്തിലുള്ള ഇന്ത്യന്‍ സമൂഹത്തിന് പ്രധാനമന്ത്രിയുമായി ബന്ധപ്പെടാനുള്ള അവസരവും ലഭിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നെല്ലാം പരിപാടിയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ലഭിക്കാറുണ്ടെന്നും ഡയറക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: