അഫ്ഗാനില്‍ സ്ഫോടനം; അഞ്ച് മരണം

Sunday 1 July 2012 4:41 pm IST

കാബൂള്‍: അഫ്ഗാനില്‍ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. തെക്കന്‍ പ്രവിശ്യയായ ഗാസ്നിയിലായിരുന്നു സംഭവം. 11 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പാതയോരത്ത്‌ സ്ഥാപിച്ചിരുന്ന ബോംബ്‌ ഒരു ബസ്‌ കടന്നുപോകവേ പൊട്ടിത്തെറിക്കുകയായിരുന്നു. കാബൂളില്‍ നിന്നും കാണ്ഡഹാറിലേക്ക്‌ പോകുകയായിരുന്നു ബസ്‌. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്ന്‌ പോലീസ്‌ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.