തദ്ദേശ സ്ഥാപനങ്ങള്‍ പാഴാക്കുന്നത് 20 കോടി

Sunday 21 May 2017 9:53 pm IST

കോട്ടയം: മാലിന്യ സംസ്‌കരണപ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കുന്ന പണം ശരിയായി വിനിയോഗിക്കത്തതിനാല്‍ 20 കോടി പാഴാകുന്നു. പദ്ധതി വിഹിതത്തിന്റെ 10 ശതമാനം മാലിന്യ സംസ്‌കരണത്തിന് മാറ്റി വയ്ക്കണം. ഇതനുസരിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം നീ്ക്കി വച്ചത് 20 കോടി രൂപയാണ്.എന്നാല്‍ ചില പഞ്ചായത്തുകള്‍ മാലിന്യ സംസ്‌കരണ പ്രവൃത്തികള്‍ ഏറ്റെടുത്തുവെങ്കിലും ഭരിപക്ഷം പഞ്ചായത്തുകളും ഇക്കാര്യത്തില്‍ പിന്നിലാണ്. ശുചിത്വമിഷന്റെ സഹായത്തോടെ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ചില പഞ്ചായത്തുകള്‍ പദ്ധതി തയ്യാറായിട്ടുണ്ട്. എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളും ബയോഗ്യാസ് പ്ലാന്റുകള്‍ക്കുമാണ് ശുചിത്വമിഷന്‍ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇവ സ്ഥാപിക്കുന്നതിനെതിരെ പ്രാദേശികമായി എതിര്‍പ്പ് നേരിടുന്നതാണ് തദ്ദേശ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുന്നത്. അതേ സമയം ഇത്തരം മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.