മരത്തില്‍ നിന്ന് വീണ ആദിവാസി യുവാവ് ഉള്‍ക്കാട്ടില്‍ മരിച്ചു

Sunday 21 May 2017 9:53 pm IST

ചാലക്കുടി: സമയത്ത് ചികിത്സ ലഭിക്കാതെ മരത്തില്‍ നിന്ന് വീണ ആദിവാസി യുവാവ് ഉള്‍ക്കാട്ടില്‍ മരിച്ചു.ആനക്കയം ആദിവാസി കോളനയിലെ ഗോവിന്ദന്റെ മകന്‍ രമാചന്ദ്രന്‍(45)ആണ് മരിച്ചത്.വാഴച്ചാല്‍ ആനക്കയം പരടി ഭാഗത്താണ് രാവിലെ പത്ത് മണിയോടെ അപകടം നടന്നത്.രണ്ട് ദിവസം മുന്‍പാണ് കോളനിയില്‍ നിന്ന് കൂട്ടുകാരോടൊപ്പം വന വിഭവങ്ങള്‍ ശേഖരിക്കുവാന്‍ രാമചന്ദ്രന്‍ പോയത്.ഏകദേശം എട്ട് കിലോമീറ്ററോളം കാട്ടിനുള്ളിലായിട്ടാണ് അപകടം നടന്നിരിക്കുന്നത്.മണിക്കൂറുകള്‍ കഴിഞ്ഞാണ് മൃതദേഹം പുറത്തെത്തിക്കുവാന്‍ കഴിഞ്ഞത്.അപകടം നടന്ന സ്ഥലത്ത് ഫോണിനൊന്നും റേഞ്ച് ഇല്ലാത്തിരുന്നതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു.മരത്തില്‍ നിന്ന് വീണയുടനെ മതിയായ ചികിത്സ ലഭിച്ചെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മലക്കപ്പാറ പോലീസ്,വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അതിരപ്പിള്ളി പോലീസിന്റെ ആംബുലന്‍സെത്തിയാണ് അപകടത്തില്‍പ്പെട്ടയാളെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.